പട്ടിക്കാട്. എറണാകുളത്തു വെച്ചു നടന്ന സംസ്ഥാനതല ശാസ്‌ത്രോത്സവത്തിൽ ആദ്യ ജെ.ജോസിയക്ക് ഒന്നാം സ്ഥാനം ലഭിച്ചു. ഹയർസെക്കൻഡറി വിഭാഗത്തിൽ ബഡ്ഡിങ്, ഗ്രാഫ്റ്റിംഗ്, ലെയറിങ് എന്നീ ഇനങ്ങളിലാണ് ആദ്യയ്ക്ക് എ ഗ്രേഡോടെ ഒന്നാം സ്ഥാനം ലഭിച്ചത്. ആശാരിക്കാട് കുറ്റിയാനിക്കൽ ജോസിന്റെയും ആശയുടെയും മകളായ ആദ്യ തൃശ്ശൂർ സെ. ക്ലെയേഴ്‌സ് കോൺവെൻറ് ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിലെ പ്ലസ് ടു വിദ്യാർത്ഥിനിയാണ്. സഹോദരി ഋദ്യ. മുൻ വർഷത്തിലും സംസ്ഥാന തല ശാസ്‌ത്രോത്സവത്തിൽ ആദ്യ ഈ വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടിയിരുന്നു.

.jpeg)
0 Comments