പട്ടിക്കാട്. സെറാഫ്‌സ് ചാരിറ്റബിൾ സൊസൈറ്റിയുടെ നേതൃത്വത്തിൽ പട്ടിക്കാട് കുടുംബാരോഗ്യ കേന്ദ്രത്തിൽ ടെലിവിഷൻ സ്ഥാപിച്ചു. ഇതിന്റെ സ്വിച്ച് ഓൺ കർമ്മം പാണഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് പി.പി.രവീന്ദ്രൻ നിർവഹിച്ചു. കേബിൾ കണക്ഷന്റെ ചെലവും പ്രതിമാസ വാടകയും സെറാഫ്‌സ് നൽകും . സെറാഫ്‌സ് പ്രസിഡന്റ് ഫാ. സി.എം രാജു, വൈസ് പ്രസിഡന്റ് അബ്രഹാം നാഞ്ചിറ, ആരോഗ്യ കേന്ദ്രത്തിലെ ഡോക്ടർമാരായ എന്നിവർ സംസാരിച്ചു. സെറാഫ്‌സ് ഡയറക്ടർ ബോർഡ് അംഗങ്ങളായ സി.പി.അനിൽ, ടി.പി.എൽദോ, ടി.വി.ബെന്നി, ടി.എസ്.ഷാജി, ആരോഗ്യ കേന്ദ്രത്തിലെ ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.


0 Comments