തെക്കുംപാടം റോഡിന്റെ ശോചനീയാവസ്ഥ എംപി ടി.എൻ പ്രതാപന് നിവേദനം നൽകി


പട്ടിക്കാട്. തെക്കുംപാടം റോഡിന്റെ ശോചനീയാവസ്ഥക്ക് പരിഹാരം കാണണം എന്നാവശ്യപ്പെട്ട് തൃശൂർ എംപി ടി.എൻ പ്രതാപന് വാർഡ് മെമ്പർ അനീഷ് മേക്കര നിവേദനം നൽകി. തെക്കുംപാടം, വഴുക്കുംപാറ, മയിലാട്ടുംപാറ, കണ്ണാറ തുടങ്ങിയ വാർഡുകളിലെ ജനങ്ങൾ പ്രധാനമായും ഉപയോഗിക്കുന്ന കല്ലിടുക്ക്, പൂളചുവട്, പീച്ചി ഡാം റോഡ് തകർന്ന് തരിപ്പണമായിട്ട് മാസങ്ങളായി. പ്രാധനമന്ത്രി ഗ്രാമ സഡക് യോജന പദ്ധതി പ്രകാരം റോഡിന്റെ പുനർ നിർമ്മാണം നടത്തുന്നതിനായി എസ്റ്റിമേറ്റ് എടുത്തിട്ടുള്ളതാണ്. പദ്ധതി വേഗത്തിൽ നടപ്പിലാക്കുന്നതിന് വേണ്ട ഇടപെടൽ നടത്താമെന്ന് എം.പി. ഉറപ്പ് നൽകിയതായി മെമ്പർ പറഞ്ഞു.



Post a Comment

0 Comments