പട്ടിക്കാട്. പീച്ചിറോഡ് ജങ്ഷനിൽ തെരുവ് നായ കുറുകെ ചാടി ഉണ്ടായ അപകടത്തിൽ ഓട്ടോ ഡ്രൈവർക്ക് പരിക്കേറ്റു. ചിറക്കേക്കോട് സ്വദേശി സജീവിനാണ് പരിക്കേറ്റത്. ശനിയാഴ്ച വൈകീട്ട് ഏഴ് മണിയോടെയാണ് അപകടം നടന്നത്. പട്ടിക്കാട് ഭാഗത്തേക്ക് വരികയായിരുന്ന ഓട്ടോറിക്ഷയ്ക്ക് മുന്നിലേയ്ക്ക് നായ ചാടിയതിനെ തുടർന്ന് നിയന്ത്രണം വിട്ട ഓട്ടോയിൽ നിന്ന് സജീവ് തെറിച്ച് റോഡിലേയ്ക്ക് വീഴുകയായിരുന്നു. പരിക്ക് ഗുരുതരമല്ല. യാത്രക്കാരുടെ സമയോചിതമായ ഇടപെടലിനെ തുടർന്നാണ് വാഹനം നിയന്ത്രിക്കാൻ സാധിച്ചതും വലിയ അപകടം ഒഴിവായതും. പഞ്ചായത്തിൽ തെരുവ് നായ്ക്കളുടെ ശല്യം രൂക്ഷമാണെങ്കിലും അധികൃതർ വേണ്ട നടപടിയെടുക്കുന്നില്ലെന്ന് നാട്ടുകാർ പറഞ്ഞു.


0 Comments