പീച്ചി, തെക്കുംപാടം, മഞ്ഞക്കുന്ന് ഭാഗങ്ങളിൽ ഇന്നലെ രാത്രിയും കാട്ടാന ഇറങ്ങി


പട്ടിക്കാട്. പീച്ചി, തെക്കുംപാടം, മഞ്ഞക്കുന്ന് ഭാഗങ്ങളിൽ വീണ്ടും കാട്ടാന ഇറങ്ങി വ്യാപക കൃഷിനാശം. ഇന്നലെ രാത്രി ഒമ്പതരയോടെ ഇറങ്ങിയ മൂന്ന് കാട്ടാനകളാണ് പ്രദേശത്ത് നാശം വിതച്ചത്. തച്ചുകുന്നേൽ കുരിയന്റെ 100 ലധികം വരുന്ന ചെട്ടി വാഴകളാണ് ആന നശിപ്പിച്ചത്. വാച്ചർമ്മാരായ ജിബി, ആന്റോ, മധു, ജോഷി, ക്ലിൻസ്സ് എന്നിവർ സംഭവസ്ഥലത്തെത്തി 2 മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിലാണ് കാട്ടാന കൂട്ടത്തെ തിരികെ കാട്ടിൽ കയറ്റാനായത്. ആനകളെ തുരത്താനെത്തിയ വാച്ചർമ്മാരെ വാഴപ്പിണ്ടി കൊണ്ട് എറിയാനും ആനകൾ ശ്രമിച്ചു. പട്ടിക്കാട് ഫോറസ്റ്റ് സ്‌റ്റേഷനിലെ ഡെപ്യൂട്ടി റെയിഞ്ചർ സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി. വാച്ചർമാർക്ക് രാത്രികാല പട്രോളിങ്ങും ഏർപ്പെടുത്തി.



Post a Comment

0 Comments