പട്ടിക്കാട്. ആഗോള മില്ലറ്റ് വർഷാചരണത്തിന്റെ ഭാഗമായി പട്ടിക്കാട് ഗവ എൽപി സ്കൂളിൽ ഭക്ഷ്യമേള നടത്തി. പാണഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി പി രവീന്ദ്രൻ മേള ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ ആനി ജോയ്, വിദ്യാഭ്യാസ വർക്കിംഗ് ഗ്രൂപ്പ് ചെയർമാൻ അനീഷ് മേക്കര, പഞ്ചായത്ത് അംഗം ശ്രീജു തുടങ്ങിയവർ പങ്കെടുത്തു. ചെറുധാന്യങ്ങൾ ചെറുതല്ല പോഷകങ്ങളുടെ വിപുലമായ കലവറയാണെന്ന് കുട്ടികളെ ബോധവൽക്കരിക്കുക എന്നതാണ് മേളയുടെ ഉദ്ദേശം എന്ന് സംഘാടകർ പറഞ്ഞു. ചെറു ധാന്യങ്ങളായ ചോളം, തിന, ചാമ, ബാർലി, റാഗി, കവട പുല്ല്, വരക്, കൂവരക് തുടങ്ങിവ ഉപയോഗിച്ചുള്ള ഭക്ഷണവിഭവങ്ങളാണ് പ്രദർശനത്തിന് ഉൾപ്പെടുത്തിയിരുന്നത്. അധ്യാപിക നിഷ ഭക്ഷ്യമേളയുടെ പ്രാധാന്യം വിവരിച്ചു.


0 Comments