പട്ടിക്കാട്. ലഹരി വിമുക്ത കേരളം എന്ന സന്ദേശം ഉയർത്തി പിടിച്ച് കൊണ്ട് ആരോഗ്യ വകുപ്പിന് വേണ്ടി പുനർജനി ജീവജ്വാല കലാസമിതിയുടെ "ശാന്തിപുരം ബസാർ" എന്ന നാടകം പട്ടിക്കാട് ഗവ ഹയർ സെക്കൻഡറി സ്കൂളിൽ അവതരിപ്പിച്ചു. പരിപാടിയുടെ ഉദ്ഘാടനം പീച്ചി എസ്ഐ എ. ഒ. ഷാജു നിർവഹിച്ചു. ഹെഡ്മിസ്ട്രസ് എ.എം. സീമ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ റെജി വി മാത്യു തുടങ്ങിയവർ സംസാരിച്ചു. നാടക സിനിമാ പ്രവർത്തകനും ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടറുമായ ബിഞ്ചു ജേക്കബ് സി സംവിധാനം ചെയ്ത നാടകത്തിൻ്റെ രചന നിർവഹിച്ചിരിക്കുന്നത് മഹിൻകർ കേച്ചേരി ആണ്. ഗാനരചന വിക്ടർ ലൂയീമേരി, സംഗീതം അജിത് കൈലാസ്, കലാസംവിധാനം അശോകൻ എയ്യാൽ & ജയ ബാജു ചാലക്കൽ, സാങ്കേതിക സഹായം പ്രേം പ്രകാശ് ലൂയീസ്, ജ്വാല റോസ് എന്നിവരാണ്. അഖിലേഷ് തയ്യൂർ, സുവിനീഷ് പട്ടാമ്പി , ജോൺ ക്ലാരനെറ്റ്, കിഷോർ കെ കെ ,മിത്ര മുഖ ഭാരതി, ജ്വാല റോസ്.ബി എന്നിവരാണ് അഭിനേതാക്കൾ.

.jpeg)
0 Comments