നിതിഷ് രാജു, രഞ്ജു വർഗീസ്, സഞ്ജു തോമസ്, നിക്‌സൺ പി.ഡി
പട്ടിക്കാട്. കേരളോത്സവത്തിന്റെ ഭാഗമായി ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് തലത്തിൽ നടന്ന ബാഡ്മിന്റൺ ടൂർണമെന്റിൽ പാണഞ്ചേരി, നടത്തറ പഞ്ചായത്തുകളിൽ കതിരപ്പിള്ളി ബാഡ്മിന്റൺ അക്കാദമി താരങ്ങളായ രഞ്ജു വര്ഗീസ്, നിതിഷ് രാജു (പാണഞ്ചേരി) സഞ്ജു തോമസ്, നിക്‌സൺ പി ഡി (നടത്തറ) എന്നിവരാണ് വിജയം കൈ വരിച്ചത്. വിജയം അക്കാദമിക്ക് അഭിമാനാർഹമാണ് എന്ന് അക്കാദമി പ്രസിഡന്റ് കെ സി അഭിലാഷ്, രക്ഷാധികാരി കെ എസ് മണിവർണ്ണൻ എന്നിവർ അറിയിച്ചു.


0 Comments