പട്ടിക്കാട്. പട്ടിക്കാട് സെന്ററിന്റെ സൗന്ദര്യവൽക്കരണത്തിന്റെ ഭാഗമായി റോഡിന്റെ ഇരുവശവും വെച്ചിരുന്ന ചെടികൾ മോഷണം പോയതിനെതിരെ വൈസ്‌മെൻ ക്ലബ്ബ് ഭാരവാഹികൾ പീച്ചി പോലീസിൽ പരാതി നൽകി. വൈസ്‌മെൻ ഇന്റർനാഷണൽ തൃശൂർ ഡിസ്ട്രിക്റ്റും ജനമൈത്രി പോലീസും ചേർന്നാണ് പീച്ചി റോഡ് ജങ്ഷൻ മുതൽ പഞ്ചായത്ത് ഓഫീസ് വരെ ശുചീകരണം നടത്തി റോഡിന് ഇരുവശത്തുമുള്ള നടപ്പാതകളിൽ ചെടിച്ചട്ടികൾ വച്ച് അലങ്കരിച്ചത്. എന്നാൽ കഴിഞ്ഞ ദിവസം പട്ടിക്കാട് സെന്ററിൽ ചിലയിടങ്ങളിൽ നിന്നായി ചെടികൾ ചട്ടിയടക്കം മോഷണം പോയിരുന്നു. ഇതേ തുടർന്നാണ് അധികൃതർ പരാതി നൽകിയത്. പരാതിയിൽ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ നടപടി എടുക്കുമെന്ന് പീച്ചി പോലീസ് അധികൃതർ ഉറപ്പു നൽകിയതായി വൈസ്‌മെൻ ഇന്റർനാഷണൽ ഡിസ്ട്രിക്റ്റ് സെക്രട്ടറി ബെന്നി വടക്കൻ പറഞ്ഞു.

0 Comments