പാണഞ്ചേരി ഗ്രാമപഞ്ചായത്തിൽ തൊഴിൽമേള സംഘടിപ്പിച്ചു


പട്ടിക്കാട്: എസ്ബിഐ ബാങ്കിന്റെ ഇൻഷുറൻസ് വിങ്ങായ എസ്ബിഐ ലൈഫിലേക്ക് ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കുന്നതിന് വേണ്ടി പാണഞ്ചേരി ഗ്രാമപഞ്ചായത്ത് ഹാളിൽ തൊഴിൽമേള സംഘടിപ്പിച്ചു. പഞ്ചായത്ത് മീറ്റിംഗ് ഹാളിൽ നടന്ന പരിപാടി പഞ്ചായത്ത് പ്രസിഡൻറ് പി പി രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. ഡെവലപ്‌മെൻറ് മാനേജർ, സെയിൽസ് ഓഫീസർ, പ്രൊജക്റ്റ് ശക്തി, ലൈഫ് മിത്ര എന്നീ തസ്തികകളിലേക്കാണ് ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കുന്നത്. 25നും 65 നും മധ്യേ പ്രായമുള്ളവർക്ക് എസ്എസ്എൽസി, പ്ലസ് ടു, ഡിഗ്രി തുടങ്ങിയ അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത ഉള്ളവർക്കാണ് ജോലി നൽകുന്നത്. 25 പേരാണ് തൊഴിൽമേളയിൽ പങ്കെടുത്തത്. വൈസ് പ്രസിഡന്റ്് സാവിത്രി സദാനന്ദൻ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ കെ വി അനിത, സുബൈദ അബൂബക്കർ, പഞ്ചായത്തംഗം അജിതാ മോഹൻദാസ്, ഡിവിഷണൽ മാനേജർ മുഹമ്മദ് ഹാഷിം, സെയിൽസ് ഓഫീസർ വിനീത എന്നിവർ പരിപാടിയിൽ പങ്കെടുത്തു.



Post a Comment

0 Comments