കുതിരാനിൽ ടോറസ് ലോറി അപകടത്തിൽപ്പെട്ടു

പട്ടിക്കാട്. ദേശീയപാതയിൽ വഴുക്കുംപാറ മേൽപ്പാതയിൽ ടോറസ് ലോറി അപകടത്തിൽപ്പെട്ടു. ഇന്ന് പുലർച്ചെ നാലരയോടെയാണ് അപകടം നടന്നത്. മംഗലം ഡാമിൽ നിന്നും എം സാൻഡ് കയറ്റി വരികയായിരുന്ന ലോറി തൃശ്ശൂർ ഭാഗത്തേക്കുള്ള പാതയിലാണ് അപകടത്തിൽപ്പെട്ടത്. നിയന്ത്രണം വിട്ട ലോറി അയൺ ക്രാഷ് ബാരിയറിൽ ഇടിച്ചു നിന്നതിനാൽ വലിയ ദുരന്തം ഒഴിവായി. അപകടകാരണം വ്യക്തമല്ല.  പ്രദേശത്ത് അയൺ ക്രാഷ് ബാരിയറുകൾ സ്ഥാപിച്ചിട്ട് ഒരുമാസമേ ആയിട്ടുള്ളൂ. അപകടത്തിൽ നടന്ന നാശനഷ്ടത്തിന് കരാർ കമ്പനി നഷ്ടപരിഹാരം ഈടാക്കുമെന്ന് കമ്പനി അധികൃതർ അറിയിച്ചു. 



Post a Comment

0 Comments