പട്ടിക്കാട്. ചുവന്നമണ്ണ് സെന്ററിൽ ഉണ്ടായ ബൈക്കപകടത്തിൽ രണ്ട് യുവാക്കൾക്ക് പരിക്കേറ്റു. തമിഴ്‌നാട് കോയമ്പത്തൂർ സ്വദേശികളായ ഉദയ കാർത്തിക് (19), ഗിരിധരൻ (20) എന്നിവർക്കാണ് സാരമായി പരിക്കേറ്റത്. ഇവരെ പട്ടിക്കാടുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ 10 മണിക്കാണ് അപകടം നടന്നത്. കോയമ്പത്തൂരിൽ നിന്നും വിനോദയാത്രക്കായി പുറപ്പെട്ട സംഘത്തിൽപ്പെട്ടവരാണ് ഇരുവരും. ചുവന്നമണ്ണ് സെന്ററിൽ വെച്ച് നിയന്ത്രണം വിട്ട് മറിഞ്ഞാണ് അപകടം. ബൈക്കുകൾ അമിതവേഗതയിൽ ആയിരുന്നെന്ന് നാട്ടുകാർ പറഞ്ഞു.

.jpeg)
0 Comments