പട്ടിക്കാട് . പാണഞ്ചേരി ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ ബീറ്റ് ഫോറസ്‌ററ് ഓഫീസർ സ്‌പെഷ്യൽ റിക്രൂട്ട്‌മെന്റിനു തയ്യാറെടുക്കുന്ന പട്ടിക വർഗ്ഗ വിഭാഗത്തിലെ ഉദ്യോഗാർഥികൾക്ക് വേണ്ടിയുളള സൗജന്യ കായിക പരിശീലന ക്യാമ്പ് തുടങ്ങി. വിവിധ ട്രൈബൽ കോളനികളിൽ നിന്നുള്ള യുവാക്കളെ വനം വകുപ്പിലെ തന്നെ ഔദ്യോഗിക തലങ്ങളിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് അവർക്ക് വേണ്ടി പ്രത്യേക കായിക പരിശീലനം നൽകുന്നത്. പാണഞ്ചേരിയിലെ കായിക പരിശീലന ക്യാമ്പിന് നേതൃത്വം നൽകുന്ന മുഖ്യ പരിശീലകനും ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് അംഗവുമായ കെ.കെ.രമേഷിന്റെ നേതൃത്വത്തിലാണ് സൗജന്യ കായിക പരിശീലനം നൽകുന്നത്. കൂടുതൽ വിവരങ്ങൾക്ക്: 9446157487, 9961607487എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.


0 Comments