സൗഹൃദ ത്രിദിന ക്യാമ്പ് ആരംഭിച്ചു


പീച്ചി. ഇരിങ്ങാലക്കുട വിദ്യാഭ്യാസ ജില്ലയുടെ കീഴിലുള്ള സ്‌കൂളുകളിലെ സൗഹൃദ ലീഡേഴ്‌സിന് കരിയർ ഗൈഡൻസ് ആന്റ് അഡോളസെന്റ് സെല്ലിന്റെ ആഭിമുഖ്യത്തിൽ (സിജിഎസി) ത്രിദിന സൗഹൃദ ക്യാമ്പ് ആരംഭിച്ചു. പീച്ചി ദർശന പാസ്റ്ററൽ സെന്ററിൽ ആരംഭിച്ച ക്യാമ്പ് പാണഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. തൃശൂർ ജില്ല കോഡിനേറ്ററും പൂങ്കുന്നം ഗവ.ഹയർ സെക്കണ്ടറി സ്‌കൂൾ പ്രിൻസിപ്പലുമായ ഭരതൻ അധ്യക്ഷത വഹിച്ചു. നാടൻ പാട്ട് കലാകാരനും അധ്യാപകനുമായ വിജീഷ് ലാൽ നാടൻ പാട്ട് അവതരിപ്പിച്ചു. ഇരിങ്ങാലക്കുട വിദ്യാഭ്യാസ ജില്ല കൺവീനർ സരിത, തൃശൂർ ജില്ല വിദ്യാഭ്യാസ കൺവീനർ സുധ, മായന്നൂർ സ്‌കൂൾ പ്രിൻസിപ്പൽ സന്തോഷ്, ട്രെയിനർ ഡോ.ബിജു, പുത്തൻചിറ ഗവ.സ്‌കൂൽ അധ്യാപിക ജമീല തുടങ്ങിയവർ പങ്കെടുത്ത് സംസാരിച്ചു.



Post a Comment

0 Comments