നവംബർ മാസത്തെ റേഷൻ വിതരണക്രമം


തൃശൂർ. ജില്ലയിലെ റേഷൻ കടകൾ വഴി നവംബർ മാസം വിതരണം ചെയ്യുന്ന സാധനങ്ങളുടെ അളവും വിലയും. 

അന്ത്യോദയ അന്നയോജന കാർഡുകൾക്ക് (AAY Card) കാർഡ് ഒന്നിന് 30 കിലോ അരിയും 4 കിലോ ഗോതമ്പും സൗജന്യമായും പായ്ക്കറ്റ് ആട്ട 6 രൂപയ്ക്കും, ഒരു കിലോ പഞ്ചസാര 21 രൂപയ്ക്കും ലഭിക്കും. മുൻഗണനാ വിഭാഗം കാർഡുകൾക്ക് (PHH Card) ഓരോ അംഗത്തിനും 4 കിലോ അരിയും 1 കിലോ ഗോതമ്പും കിലോയ്ക്ക് 2 രൂപ നിരക്കിൽ ലഭിക്കും. (കാർഡിന് അനുവദിച്ചിട്ടുള്ള ആകെ ഗോതമ്പിന്റെ അളവിൽ നിന്നും 2 കിലോ കുറച്ച് പകരം 2 പായ്ക്കറ്റ് ആട്ട 8/ രൂപ നിരക്കിലും ലഭിക്കും). പിഎംജികെവൈ പദ്ധതി പ്രകാരം ഓരോ അംഗത്തിനും 5 കിലോ വീതം അരി സൗജന്യമായും ഈ രണ്ട് വിഭാഗം കാർഡുകൾക്കും ലഭിക്കും.
പൊതുവിഭാഗം  സബ്‌സിഡി (NPS Card)  കാർഡിലെ ഓരോ അംഗത്തിനും 2 കിലോ അരി വീതം കിലോക്ക് 4/ രൂപ നിരക്കിലും 
പൊതുവിഭാഗം (NPNS Card) - കാർഡിന് 8 കിലോഗ്രാം അരി 10.90 രൂപ നിരക്കിലും ലഭിക്കും.  
കൂടാതെ അരി വില വർദ്ധനവ് നിയന്ത്രണത്തിന്റെ ഭാഗമായി 
പൊതുവിഭാഗം  സബ്‌സിഡി (NPS Card)  കാർഡൊന്നിന് എട്ട് കിലോ അരി 10.90 രൂപ നിരക്കിലും പൊതുവിഭാഗം (NPNS Card) കാർഡൊന്നിന് 2 കിലോ അരി 10.90 രൂപ നിരക്കിലും ലഭിക്കുന്നതാണെന്ന് ജില്ലാ സപ്ലൈ ഓഫീസർ അറിയിച്ചു.



Post a Comment

0 Comments