വനാതിർത്തിയിലെ നിർമ്മാണ പ്രവർത്തനങ്ങൾ; സംയുക്ത യോഗം ചേർന്നു


പട്ടിക്കാട് : വനാതിർത്തിയോട് ചേർന്നും വനത്തിനകത്തും ചെയ്യേണ്ട നിർമ്മാണ പ്രവർത്തനങ്ങളെക്കുറിച്ച് ആലോചിക്കുന്നതിനായി  വനംവകുപ്പിന്റെയും ഒല്ലൂക്കര ബ്ലോക്ക് തൊഴിലുറപ്പ് പദ്ധതിയുടെയും സംയുക്ത യോഗം ചേർന്നു. നിർമ്മാണ പ്രവർത്തനങ്ങൾ തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമാക്കണമെന്ന ആവശ്യം മുമ്പേ ഉയർന്നുവന്നിരുന്നു. പാണഞ്ചേരി പഞ്ചായത്ത് ഹാളിൽ ചേർന്ന യോഗം  വൈസ് പ്രസിഡന്റ് സാവിത്രി സദാനന്ദൻ ഉദ്ഘാടനം ചെയ്തു.  കല്ലു കയ്യാല, മണ്ണ് റോഡുകൾ,  ചെക്ക് ഡാമുകൾ,  കുളങ്ങൾ, കിണറുകൾ  മഴക്കുഴികൾ, ഗള്ളി പ്ലഗിംഗ്, ട്രക്കിംഗ് റോഡ്, കൂപ്പ് റോഡ്, നീർച്ചാൽ എന്നീ നിർമ്മാണ പ്രവർത്തികളാണ് തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്താൻ ഉദ്ദേശിക്കുന്നതെന്ന്  ഒല്ലൂക്കര ബി.ഡി.ഒ എം. ബൈജു പറഞ്ഞു. വന്യമൃഗങ്ങൾ കൃഷി നശിപ്പിക്കുന്നത് തടയാൻ ഈ പണികൾ ചെയ്യണമെന്ന് വാർഡ് മെമ്പർമാർ ആവശ്യപ്പെട്ടു. എന്നാൽ വന്യജീവി സങ്കേതവുമായി ബന്ധപ്പെട്ട്   പത്തു വർഷത്തെ കർമ്മ പദ്ധതി തയ്യാറാക്കിയിട്ടുണ്ടെന്നും  അതിൽ നിശ്ചയിച്ചിരിക്കുന്ന നിർമ്മാണ പ്രവർത്തികൾക്ക് മാത്രമേ അനുമതി നൽകാൻ കഴിയൂ എന്നും പട്ടിക്കാട് റേഞ്ച് ഓഫീസർ സുമു സക്കറിയ പറഞ്ഞു. ഡെപ്യൂട്ടി റേഞ്ച് ഓഫീസർ സുനിൽകുമാർ, ജോ.ബി.ഡി.ഒ. കെ.ഇ ഉണ്ണി, സ്റ്റാന്റിങ് കമ്മിറ്റി അധ്യക്ഷരായ കെ.വി.അനിത, സുബൈദ അബൂബക്കർ, ബ്ലോക്ക് പഞ്ചായത്തംഗം രമ്യ രാജേഷ്, തൊഴിലുറപ്പ് ബ്ലോക്ക് പഞ്ചായത്ത് അസി. എഞ്ചിനീയർ അനില പുഷ്പൻ, പഞ്ചായത്ത് അസി. എഞ്ചിനീയർ ജിതിൻ മോഹനൻ, ഓവർസിയർമാരായ പി.എസ്.ശീതൾ, ജോസി, പഞ്ചായത്ത് അംഗങ്ങളായ സ്വപ്ന രാധാകൃഷ്ണൻ, പി.എ. ദീപു, എം.ജെ.അനീഷ്, അജിത മോഹൻദാസ്, ഷൈലജ വിജയകുമാർ, റെജീന, ആരിഫ റാഫി, വി.ഇ.ഒ സിബി തോമസ്, പഞ്ചായത്ത് സെക്രട്ടറി പി.ആർ.ജോൺ, വനംവകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.



Post a Comment

0 Comments