മുട്ടക്കോഴി കുഞ്ഞുങ്ങളെ സൗജന്യമായി വിതരണം ചെയ്തു


പട്ടിക്കാട് . പാണഞ്ചേരി പഞ്ചായത്തിന്റെ ജനകീയാസൂത്രണ പദ്ധതിയുടെ ഭാഗമായി 45 ദിവസം പ്രായമായ മുട്ടക്കോഴി കുഞ്ഞുങ്ങളെ സൗജന്യമായി വിതരണം ചെയ്തു. ആയിരം ഗുണഭോക്താക്കൾക്ക്  5കോഴിക്കുഞ്ഞുങ്ങളെ വീതമാണ് നൽകിയത്. പഞ്ചായത്ത് വൈസ് പ്രസിഡന്റ് സാവിത്രി സദാനന്ദൻ വിതരണം ഉദ്ഘാടനം ചെയ്തു. പോഷകസമൃദ്ധമായ വിഭവങ്ങളുടെ ഉൽപാദനത്തിൽ  സ്വയം പര്യാപ്തത നേടിയെടുക്കുക എന്നതാണ് ത്രിതലപഞ്ചായത്തുകൾ നടപ്പിലാക്കുന്ന ഇത്തരം പദ്ധതികൾ കൊണ്ട് ഉദ്ദേശിക്കുന്നത് എന്ന് അവർ പറഞ്ഞു. ആറുലക്ഷം രൂപ ഈ പദ്ധതിക്കായി പഞ്ചായത്ത് ചെലവഴിക്കുന്നുണ്ട്. മൃഗസംരക്ഷണ വകുപ്പ് നൽകുന്ന നിർദ്ദേശങ്ങൾ പ്രകാരം  കോഴിക്കുഞ്ഞുങ്ങളെ പരിപാലിച്ച് പദ്ധതി വിജയിപ്പിക്കണമെന്ന് പദ്ധതിയുടെ നിർവഹണ ഉദ്യോഗസ്ഥ സീനിയർ വെറ്ററിനറി സർജൻ ഡോ. സിന്ധു പറഞ്ഞു. വാർഡ് മെമ്പർ  ആനി ജോയ്, ലൈവ് സ്‌റ്റോക്ക് ഇൻസ്‌പെക്ടർ വിദ്യ, മറ്റു ജീവനക്കാർ എന്നിവർ പങ്കെടുത്തു.



Post a Comment

0 Comments