പ്രവീണയുടെ ചികിത്സയ്ക്കായി അൽഫാം ചലഞ്ചിലൂടെ സമാഹരിച്ച തുക കൈമാറി


വിലങ്ങന്നൂർ. അപൂർവ രോഗം ബാധിച്ച് ഗുരുതരാവസ്ഥയിൽ കഴിയുന്ന പ്രവീണ മുരളീധരന്റെ ചികിത്സയ്ക്കായി വാർഡ് മെമ്പർ ഷൈജു കുര്യന്റെ നേതൃത്വത്തിൽ നടത്തിയ അൽഫാം ചലഞ്ചിലൂടെ സമാഹരിച്ച ഒരു ലക്ഷത്തി രണ്ടായിരം രൂപ പ്രവീണയുടെ പിതാവ് മുരളീധരന് കൈമാറി. രണ്ടുദിവസം കൊണ്ട്  650 അൽഫാം  വിറ്റഴിച്ചാണ് തുക സമാഹരിച്ചത്. അൽഫാം ചലഞ്ച് പദ്ധതിയുമായി സഹകരിച്ച മുടിക്കോട് സ്വദേശി മുഹമ്മദ് അനസ് മക്കാനിയെ ആദരിച്ചു. മാധ്യമ പ്രവർത്തകനായ ജോർജ്ജ് പൊടിപ്പാറ അനസ്സിന് ഉപഹാരം സമ്മാനിച്ചു. ഷിബു പോൾ, കുരിയാക്കേസ് ഫിലിപ്പ്, ദീപക്, കെ.സി.സജയകുമാർ, കെ.വി.ബിനു, കുമാരൻ, എം.എ.സജി, സനീഷ് പാറയിൽ, കൃപ കോട്ടുവാല, ജിനീഷ് മാത്യു, ശരത്കുമാർ, സുബി തോമസ്, സിജോ ജയിംസ്, തുടങ്ങിയവർ പങ്കെടുത്തു.



Post a Comment

0 Comments