ചുവന്നമണ്ണ്. യാക്കോബായ സഭ തൃശ്ശൂർ ഭദ്രാസനത്തിന്റെ ആസ്ഥാനമായ ഗലീലിയൻ സെന്ററിലെ ചാപ്പലിൽ വി. യൗസേഫ് പിതാവിന്റെ പെരുന്നാൾ ആഘോഷിച്ചു. നവംബർ 19 ശനിയാഴ്ച രാവിലെ 8:30 ന് പെരുന്നാൾ കുർബ്ബാനയ്ക്ക് ഡൽഹി ഭദ്രാസനാധിപൻ കുര്യാക്കോസ് മോർ യൗസേബിയോസ് മെത്രാപ്പോലീത്ത കാർമ്മികത്വം വഹിച്ചു. തൃശ്ശൂർ ഭദ്രാസന മെത്രാപ്പോലീത്ത മോർ ക്ലിമീസ് കുര്യാക്കോസ് പെരുന്നാൾ സന്ദേശം നൽകി. ഔദോഗിക ചുമതലകളിൽ നിന്നും വിരമിക്കുന്ന ഫാ.ജോണി ചുങ്കത്ത് കശ്ശീശയ്ക്ക് യാത്രയയപ്പ് നൽകി. എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഫുൾ എ പ്ലസ് നേടിയവരെയും വിവിധ മേഖലകളിൽ ഉന്നത വിജയം കരസ്ഥമാക്കിയവരെയും ആദരിച്ചു. ചാപ്പൽ വികാരി ഫാ. ജേക്കബ് നെടുവേലി പുത്തൻപുരയിൽ കോർഎപ്പിസ്‌കോപ്പാ, ഭദ്രാസന സെക്രട്ടറി ഫാ. ജെയ്‌സൺ കെ.ജോൺ, ജോ. സെക്രട്ടറി റെജി പൗലോസ് എന്നിവരടങ്ങിയ ഭദ്രാസന കൗൺസിൽ പരിപാടികൾക്ക് നേതൃത്വം നൽകി.


0 Comments