പട്ടിക്കാട്. പട്ടിക്കാട് റേഞ്ച് ഓഫീസിന്റെ കീഴിൽ വഴുക്കുംപാറയിൽ ആളൊഴിഞ്ഞ പറമ്പിൽ കാട്ടുപന്നിയെ ചത്ത നിലയിൽ കണ്ടെത്തി. തീറ്റപ്പുൽ കൃഷി നടത്തുന്ന പറമ്പിൽ പുല്ലരിയാൻ പോയവരാണ് പന്നിയെ കണ്ടത്. നാലുദിവസം പഴക്കമുള്ളതായി പറയുന്നു. കാരണം വ്യക്തമല്ല. ഏകദേശം 90 കിലോ തൂക്കു വരുന്ന പന്നിയാണ് ചത്തത്. കുതിരാൻ വനമേഖലയോട് ചേർന്ന് കിടക്കുന്ന പ്രദേശത്ത് ദിനംപ്രതി കാട്ടുപന്നിയുടെ ആക്രമണം പതിവാണ്. ഇതുമൂലം പ്രദേശത്ത് കൃഷിനാശവും വ്യാപകമാണ്. ഫോറസ്റ്റ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി.


0 Comments