വൈദ്യുതി ഭേദഗതി ബിൽ പിൻവലിക്കണമെന്ന് വൈദ്യുതി ജീവനക്കാരുടെ സംയുക്ത സംഘടന


പട്ടിക്കാട്.  സമ്പൂർണ്ണ സ്വകാര്യവൽക്കരണത്തിനും അമിതമായ വൈദ്യുതിചാർജ്ജ് വർ ധനവിനും ഇടയാക്കുന്ന വൈദ്യുതി നിയമ ഭേദഗതി ബിൽ പിൻവലിക്കണമെന്ന് വൈദ്യുതി ജീവനക്കാരുടെ കൂട്ടായ്മായ നാഷണൽ കോ ഓർഡിനേഷൻ കമ്മിറ്റി ഓഫ് ഇലക്ട്രിസിറ്റി എംപ്ലോയീസ് ആന്റ് എഞ്ചിനീയേഴ്‌സ് ആവശ്യപ്പെട്ടു. സംഘടനയുടെ നേതൃത്വത്തിൽ നവംബർ 9ന് പട്ടിക്കാട് സെന്ററിൽ സംഘടിപ്പിച്ച ജനസഭ സിപിഎം മണ്ണുത്തി ഏരിയ സെക്രട്ടറി എം.എസ്.പ്രദീപ്കുമാർ ഉദ്ഘാടനം ചെയ്തു. കേന്ദ്രസർക്കാർ സ്വകാര്യവൽക്കരണ നടപടികളിൽ നിന്നും പിൻമാറിയില്ലെങ്കിൽ രാജ്യവ്യാപകമായി പ്രതിഷേധ സമരങ്ങൾ ഉയർന്നുവരുമെന്ന് അദ്ദേഹം പറഞ്ഞു. കെഎസ്ഇബിഒഎ (സിഐടിയു) സംസ്ഥാന സെക്രട്ടറി സി.പ്രദീപൻ, സിപിഎം പാണഞ്ചേരി ലോക്കൽ സെക്രട്ടറി മാത്യു നൈനാൻ, പീച്ചി ലോക്കൽ സെക്രട്ടറി എം.ബാലകൃഷ്ണൻ, വർക്കേഴ്‌സ് അസ്സോസിയേഷൻ ഡിവിഷൻ വൈസ് പ്രസിഡന്റ് പി.എം.ബിനോയ്, സിഐടിയു സംസ്ഥാന കമ്മിറ്റി അംഗം ഷീല അലക്‌സ് തുടങ്ങിയവർ നേതൃത്വം നൽകി. എൽഡിഎഫിന്റെ സംയുക്ത യൂണിയനുകളുടെ നേതൃത്വത്തിൽ സംസ്ഥാന തലത്തിൽ നടത്തിവരുന്ന പരിപാടിയാണ് ജനസഭ. പട്ടിക്കാട് നടന്ന ജനസഭയിൽ നിന്നും സിപിഐയുടെ അനുകൂല സംഘടനയായ കേരള  ഇലക്ട്രിസിറ്റി വർക്കേഴ്‌സ് ഫെഡറേഷൻ (എഐടിയുസി) ജീവനക്കാർ വിട്ടു നിന്നു.



Post a Comment

0 Comments