മുടിക്കോട് വീണ്ടും വാഹനാപകടം: ബൈക്കിടിച്ച് കാൽനട യാത്രക്കാരിക്ക് പരിക്ക്


പട്ടിക്കാട്. ദേശീയപാത മുടിക്കോട് ബൈക്കിടിച്ച് കാൽനടയാത്രക്കാരിക്കും ബൈക്ക് യാത്രക്കാരനും പരിക്കേറ്റു. മുടിക്കോട് ഇമ്മട്ടിപറമ്പ് കൊക്കൻ വീട്ടിൽ സൈമൺ ഭാര്യ ജോയ്സിയെയും, ബൈക്ക് യാത്രക്കാരൻ ചാണോത്ത് സ്വദേശി സതീഷിനെയും സാരമായ പരിക്കുകളോടെ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വൈകിട്ട് ആറുമണിയോടെയാണ് അപകടം നടന്നത്. തൃശ്ശൂർ ഭാഗത്തേക്കുള്ള പാതയിൽ ആയിരുന്നു അപകടം. മുടിക്കോടുള്ള കടയിൽ നിന്നും റേഷൻ വാങ്ങി വരികയായിരുന്ന ജോയ്സിയെ തൃശ്ശൂർ ഭാഗത്തേക്ക് പോവുകയായിരുന്ന ബൈക്ക് ഇടിക്കുകയായിരുന്നു. 



Post a Comment

0 Comments