പട്ടിക്കാട്: കൊതുകുജന്യ രോഗങ്ങളുടെ പ്രതിരോധ പ്രവർത്തനങ്ങൾക്ക് പാണഞ്ചേരിയിൽ തുടക്കം കുറിച്ചു. പ്രവർത്തനങ്ങളുടെ പഞ്ചായത്ത് തല ഉദ്ഘാടനം പാണഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി.പി രവീന്ദ്രൻ നിർവഹിച്ചു. പതിനൊന്നാം വാർഡിൽ നടന്ന ബോധവൽക്കരണ പരിപാടിയിൽ ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ റെജി വി.മാത്യു പ്രതിരോധ പ്രവർത്തനങ്ങളുടെ ആവശ്യകതയെ കുറിച്ച് വിശദീകരിച്ചു. കൊതുകജന്യ രോഗങ്ങളെ അകറ്റി നിർത്തുന്നതിന് ആഴ്ചയിൽ ഒരിക്കൽ ഡ്രൈഡേ ആചരിക്കണമെന്നും അദ്ദേഹം പറഞ്ഞു. ജൂനിയർ പബ്ലിക് ഹെൽത്ത് നേഴ്‌സ് ബിന്ദു ടിവി, ആശാവർക്കർമാരായ സാലി, ജ്യോതിലക്ഷ്മി തുടങ്ങിയവർ പങ്കെടുത്തു. പഞ്ചായത്തിലെ 23 വാർഡുകളിലും പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി കൊതുകുകളുടെ ഉറവിട നശീകരണവും ബോധവൽക്കരണ പരിപാടികളും സംഘടിപ്പിക്കും.


0 Comments