പാണഞ്ചേരിയിൽ ബസിന് പിന്നിൽ സ്‌കൂട്ടർ ഇടിച്ച് അപകടം


പട്ടിക്കാട്. ദേശീയപാതയിൽ പാണഞ്ചേരിയിൽ നിർത്തിയിട്ടിരുന്ന ബസിന് പിന്നിൽ സ്‌കൂട്ടർ ഇടിച്ച് അപകടം. സ്‌കൂട്ടർ ഓടിച്ചിരുന്നയാൾ പരിക്കേൽക്കാതെ രക്ഷപെട്ടു. ഇന്ന് രാവിലെയാണ് അപകടം നടന്നത്. പീച്ചിഡാം റൂട്ടിൽ ഓടുന്ന കാശിനാഥൻ എന്ന സ്വകാര്യ ബസാണ് അപകടത്തിൽ പെട്ടത്. തൃശൂർ ഭാഗത്തേക്കുള്ള പാതയിൽ ലൈഫ് ആശുപത്രിക്ക് മുൻപിലായി ആളെ കയറ്റാൻ നിർത്തിയതായിരുന്നു ബസ്. ഇടിയുടെ ആഘാതത്തിൽ ബസിന്റെ പുറകിലേക്ക് സ്‌കൂട്ടറിന്റെ മുൻഭാഗം പൂർണ്ണമായും കയറിപ്പോയ നിലയിലാണ്. അപകടത്തെ തുടർന്ന് സ്‌കൂട്ടറിൽ സഞ്ചരിച്ചിരുന്നയാൾ പുറകോട്ട് വീണതുകൊണ്ട് വലിയ ദുരന്തം ഒഴിവായി. സ്വകാര്യ ഫിനാൻസ് കമ്പനി ജീവനക്കാരനായ മുളയം പീടികപ്പറമ്പ് സ്വദേശിയാണ് സ്‌കൂട്ടർ യാത്രികൻ. പീച്ചി എസ്‌ഐ എ.ഒ.ഷാജുവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.



Post a Comment

0 Comments