കേരളോത്സവം: ഫുട്‌ബോൾ മേള സംഘടിപ്പിച്ചു


പട്ടിക്കാട്. പാണഞ്ചേരി ഗ്രാമപഞ്ചായത്തിൽ നടന്നുവരുന്ന കേരളോത്സവത്തിന്റെ ഭാഗമായി ഫുട്‌ബോൾ മേള സംഘടിപ്പിച്ചു. പട്ടിക്കാട് ഗവൺമെൻറ് ഹയർ സെക്കൻഡറി സ്‌കൂൾ ഗ്രൗണ്ടിൽ നടന്ന മത്സരം പഞ്ചായത്ത് പ്രസിഡൻറ് പി പി രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഇ.ടി ജലജൻ, പഞ്ചായത്ത് അംഗങ്ങളായ ജയകുമാർ ആദം കാവിൽ, ദീപു, ബിജോയ് ജോസ്, അനീഷ് മേക്കര, എന്നിവർ ചടങ്ങിൽ പങ്കെടുത്തു. ആദ്യ മത്സരത്തിൽ സെൻറ് ജോസഫ് വിലങ്ങന്നൂർ റോയൽ ഫിറ്റ്‌നസ് സെൻറർ പട്ടിക്കാടിനെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് തോൽപ്പിച്ചു. 26 ടീമുകളാണ് കേരളോത്സവത്തിന് പഞ്ചായത്തിൽ കളത്തിൽ ഇറങ്ങുന്നത്. ഫൈനൽ ഞായറാഴ്ച നടക്കും. ഉച്ചതിരിഞ്ഞ് 3 30ന് കേരളോത്സവത്തിന്റെ സമാപന സമ്മേളനത്തിൽ റവന്യൂ മന്ത്രി കെ രാജൻ കേരളോത്സവ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്യും.



Post a Comment

0 Comments