പീച്ചി മണ്ഡലം കോൺഗ്രസ് കമ്മിറ്റി ഇന്ദിരാഗാന്ധി അനുസ്മരണവും പുഷ്പാർച്ചനയും നടത്തി


പീച്ചി. മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ 105-ാം ജന്മദിനത്തിൽ പീച്ചി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ദിരാഗാന്ധി അനുസ്മരണവും പുഷ്പാർച്ചനയും നടത്തി.  മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ബാബു തോമസ് നേതൃത്വം നൽകി. രാജ്യം കണ്ട ഏറ്റവും ദീർഘവീക്ഷണമുള്ള ഭരണകർത്താവും ഇന്ത്യയുടെ ആത്മാവിനെ തൊട്ടറിഞ്ഞ സാധാരണക്കാരുടെ നേതാവുമായിരുന്നു ഇന്ദിരാഗാന്ധി എന്ന് ബാബു തോമസ് അനുസ്മരിച്ചു. കെഎസ്‌യു നിയോജകമണ്ഡലം പ്രസിഡണ്ട് ബ്ലസൻ വർഗീസ്, കെ പി എൽദോസ്, സജി താന്നിക്കൽ, ബിന്ദു ബിജു ഇടപ്പാറ, ജേക്കബ് മേലെ പുതുപ്പറമ്പിൽ, വിനോദ് തേനം പറമ്പിൽ, തങ്കായി കുര്യൻ, യാക്കോബ് പയ്യപ്പള്ളി, ബാബു വള്ളംകുളം, ജോസ് ചുങ്കത്ത്, അഷ്‌റഫ്,  കൊച്ചു മാത്തു,  സുരേഷ്, കുമാരൻ, ഷാജി പീറ്റർ ഐഎൻടിയുസി ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു.



Post a Comment

0 Comments