പട്ടിക്കാട് സ്വിഫ്റ്റ് എയർബസ് അപകടത്തിൽപ്പെട്ടു

പട്ടിക്കാട്. കൊല്ലത്തുനിന്നും പഴനിക്ക് പോവുകയായിരുന്ന കെഎസ്ആർടിസി സ്വിഫ്റ്റ് എയർബസ് പട്ടിക്കാട് മേൽപ്പാതയ്ക്ക് സമീപം അപകടത്തിൽപ്പെട്ടു. രാത്രി 12:30 യോടെയാണ് അപകടം ഉണ്ടായത്.  പാലക്കാട് ഭാഗത്തേക്കുള്ള പാതയിലൂടെ പോകുകയായിരുന്നു ബസ്സ് മേൽപ്പാത ഇറങ്ങുന്നതിനിടെ നിയന്ത്രണം വിട്ട് ഡിവൈഡറിൽ ഇടിച്ചു കയറുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഇലക്ട്രിക് ലൈറ്റ് പോസ്റ്റുകൾ തകർത്ത് തൃശ്ശൂർ ഭാഗത്തേക്കുള്ള പാതയിൽ ഇറങ്ങിയാണ് ബസ് നിന്നത്. അപകടത്തിൽ പതിനഞ്ചോളം പേർക്ക് പരിക്കേറ്റു. ഇവരെ 108 ആംബുലൻസിൽ തൃശ്ശൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പീച്ചി പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു. ഹൈവേ റിക്കവറി വാനും സ്ഥലത്ത് എത്തിയിരുന്നു. 



Post a Comment

0 Comments