പട്ടിക്കാട്. പാണഞ്ചേരിയിൽ മാലിന്യം നിക്ഷേപിച്ചവർക്കെതിരെ കർശന നടപടി സ്വീകരിക്കണം എന്നാവശ്യപ്പെട്ട് വാർഡ് മെമ്പർ ജയകുമാർ ആദംകാവിൽ പാണഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി രവീന്ദ്രന് നിവേദനം നൽകി. പീച്ചി പോലീസിൽ പരാതി നൽകിയതായും മെമ്പർ അറിയിച്ചു. പ്രദേശത്ത് സിസിടിവി സ്ഥാപിക്കണമെന്നും കുടിവെള്ളം മലിനമാക്കുന്ന ഇത്തരം സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടു. ദേശീയപാതയോരത്ത് സർവ്വീസ് റോഡിനോട് ചേർന്ന് സാമൂഹ്യവിരുദ്ധർ മാലിന്യം നിക്ഷേപിച്ചത് കഴിഞ്ഞ ദിവസം പ്രൈം ന്യൂസ് ഉൾപ്പെടെയുള്ള മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.


0 Comments