പട്ടിക്കാട്. രാസവളങ്ങളുടെയും കീടനാശിനികളുടെയും അമിത വിലവർധനവ് നിയന്ത്രിക്കാൻ കേന്ദ്രസർക്കാർ ഇടപെടണമെന്ന് കേരള കോൺഗ്രസ് എം പാണഞ്ചേരി മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. 50 കിലോയുടെ ഒരു ചാക്ക് പൊട്ടാഷിന്റെ വില 700 രൂപയിൽ നിന്ന് 1700 രൂപയായി വർധിപ്പിച്ച നടപടി പിൻവലിക്കണം. കർഷകർ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന യൂറിയയുടെ ക്ഷാമം പരിഹരിക്കാൻ സർക്കാർ നടപടിയെടുക്കണം. കീടനാശിനി കുപ്പികളിൽ അളവിൽ കുറവു വരുത്തുന്ന കമ്പനികൾക്കെതിരെ നടപടിയെടുക്കണമെന്നും യോഗം ആവശ്യപ്പെട്ടു. മണ്ഡലം പ്രസിഡന്റ് രാജു പാറപ്പുറത്തിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ബേബി നെല്ലിക്കുഴി, തോമസ് മായാലി, ജോസ് മുതുകാട്ടിൽ, ജോസ് പട്ടിക്കാട്, ബൈജു വർഗീസ് എന്നിവർ സംസാരിച്ചു.
0 Comments