പട്ടിക്കാട്. പീച്ചി ഡാം റോഡിൽ ആൽപ്പാറ സെൻററിൽ സ്കൂട്ടറുകൾ തമ്മിൽ കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ രണ്ടുപേർക്ക് പരിക്കേറ്റു. കമ്പനിപ്പടി ആലപ്പാട്ട് വീട്ടിൽ സൈമൺ, വെട്ടുകാട് സ്വദേശി രാഖിൽ എന്നിവർക്കാണ് പരിക്കേറ്റത്. സാരമായി പരിക്കേറ്റ സൈമണിനെ പീച്ചീസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് രാത്രി 8 മണിയോടെയാണ് അപകടം നടന്നത്. പട്ടിക്കാട് ഭാഗത്തേക്ക് പോവുകയായിരുന്ന രാഖിലിന്റെ സ്കൂട്ടറിൽ കണ്ണാറ ഭാഗത്തേക്ക് പോയിരുന്ന സൈമണിന്റെ സ്കൂട്ടർ ഇടിച്ചാണ് അപകടം.

.jpeg)
0 Comments