'ലൈഫിൽ' വീടു കിട്ടി: പൗലോസിനും ശ്യാമളയ്ക്കും സ്വപ്നസാഫല്യം


പട്ടിക്കാട്. ലൈഫ് പദ്ധതിയിൽ ഉൾപ്പെടുത്തി വീട് നിർമ്മാണം പൂർത്തിയായതോടെ മയിലാട്ടുംപാറ, പൂളച്ചോട്  നെല്ലിമൂട്ടിൽ പൗലോസിനും ശ്യാമളയ്ക്കും സ്വപ്നം സഫലമായതിന്റെ സന്തോഷം. പാണഞ്ചേരി പഞ്ചായത്ത് മയിലാട്ടുംപാറ വാർഡ് മെമ്പർ സ്വപ്ന രാധാകൃഷ്ണൻ അധ്യക്ഷയായ ചടങ്ങിൽ  പ്രസിഡന്റ് പി.പി. രവീന്ദ്രൻ  വീടിന്റെ താക്കോൽദാനം നിർവഹിച്ചു. കഴിഞ്ഞ ഭരണസമിതിയുടെ കാലത്താണ് ലൈഫ് പദ്ധതിയിൽ ഇവർക്ക് വീട് അനുവദിച്ചത്. എന്നാൽ സ്വന്തമായി ഭൂമി ഇല്ലാതിരുന്നതിനാൽ വീട് നിർമ്മിക്കാൻ കഴിഞ്ഞില്ല. തന്റെ  അയൽവാസിയായ പൗലോസിന്റെയും ശ്യാമളയുടെയും സ്വപ്നം സഫലമാക്കാൻ മടത്തുംപാറ ബേബി മൂന്ന് സെന്റ് സ്ഥലം ഇവർക്ക് സൗജന്യമായി നൽകി. ഇവിടെയാണ് മനോഹരമായ ടെറസ് വീട് പൂർത്തീകരിച്ചത്. വാർഡ് വികസന സമിതി അംഗം ബേബി, പഞ്ചായത്ത് അംഗങ്ങളായ എം.ജെ. അനീഷ്, ആരിഫ റാഫി, രേഷ്മ സജീഷ് എന്നിവരും പങ്കെടുത്തു.



Post a Comment

0 Comments