പട്ടിക്കാട്. കണ്ണാറ കമ്പനിപ്പടിയിൽ ആർസി പള്ളിക്ക് മുന്നിൽ കാർ ബൈക്കിൽ ഇടിച്ച് അപകടം. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ താമരവെള്ളച്ചാൽ സ്വദേശി പുഷ്കരൻ, പട്ടിക്കാട് സ്വദേശി നിസാം എന്നിവരെ തൃശ്ശൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തെ തുടർന്ന് കാർ നിർത്താതെ പോയതായി നാട്ടുകാർ പറഞ്ഞു. ഇന്ന് വൈകിട്ട് ആറരയോടെയാണ് അപകടം നടന്നത്. പീച്ചി ഭാഗത്തുനിന്നും വരികയായിരുന്ന ബൈക്കിനെ തൃശ്ശൂർ ഭാഗത്തുനിന്നും വന്ന കാർ ഇടിക്കുകയായിരുന്നു. പീച്ചി പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു. അപകടവുമായി ബന്ധപ്പെട്ട് പരിസരത്തെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചതായും പോലീസ് അറിയിച്ചു.
0 Comments