ക്യാൻസർ രോഗികൾക്ക് സഹായവുമായി എഐവൈഎഫ്


പട്ടിക്കാട്. ക്യാൻസർ രോഗികള സഹായിക്കുക എന്ന ലക്ഷ്യത്തോടെ എഐവൈഎഫ് ഒല്ലൂർ മണ്ഡലം കമ്മറ്റി നടത്തിവരുന്ന 'പകരാം സ്വാന്തനത്തിന്റെ മധുരം കേക്ക്' എന്ന പരിപാടിയുടെ ഉദ്ഘാടനം മന്ത്രി കെ. രാജൻ നിർവഹിച്ചു. ക്യാമ്പയിന്റെ  ഏഴാം വർഷത്തെ ആദ്യ കേക്ക് വിൽപന വിദ്യാർത്ഥികൾക്ക് നൽകിയായിരുന്നു ഉദ്ഘാടനം. എഐവൈഎഫ് ഒല്ലൂർ മണ്ഡലം സെക്രട്ടറി അഖിൽ പി എസ്, മണ്ഡലം പ്രസിഡന്റ് ജിനേഷ് പീച്ചി, സംസ്ഥാന കമ്മറ്റി അംഗം കനിഷ്‌ക്കൻ, സനിൽ വാണിയംപാറ തുടങ്ങിയവർ പങ്കെടുത്തു.



Post a Comment

0 Comments