പട്ടിക്കാട്. ഡിസംബർ 3 ലോക ഭിന്നശേഷി ദിനത്തിന്റെ ഭാഗമായി പട്ടിക്കാട് ഗവ. എൽപി സ്‌കൂളിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. പരിപാടികളുടെ ഉദ്ഘാടനം പിടിഎ പ്രസിഡന്റ് പി.ജെ. അജി നിർവഹിച്ചു. അധ്യാപിക നിഷ ഭിന്നശേഷി ദിനാചരണ സന്ദേശം നൽകി. ഒരാഴ്ച നീണ്ടുനിൽക്കുന്ന വിവിധ പരിപാടികളാണ് സ്‌കൂളിൽ ഒരുക്കിയിട്ടുള്ളത്. ചിത്രരചനാ മത്സരം, ബിഗ് ക്യാൻവാസ്, സ്‌പെഷ്യൽ അസംബ്ലി തുടങ്ങിയവ ഇതിന്റെ ഭാഗമായി നടത്തി. അധ്യാപകരായ ഡാനി, ജിന്നി, ജെറ്റി, ആതിര, പിടിഎ വൈസ് പ്രസിഡന്റ് സരുൺ തുടങ്ങിയവർ പങ്കെടുത്ത് സംസാരിച്ചു.


0 Comments