മണ്ണുത്തി. ലോക എയ്ഡ്‌സ് ദിനാചരണത്തിന്റെ ഭാഗമായി വെള്ളാനിക്കര സാമൂഹ്യാരോഗ്യ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. മണ്ണുത്തി മഹാത്മ സ്‌ക്വയറിൽ വെച്ച് നടന്ന പ്രചരണ റാലി ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ. രവി ഫ്‌ലാഗ് ഓഫ് ചെയ്യുകയും എയ്ഡ്‌സ് ദിനാചരണത്തിന്റെ ബ്ലോക്ക് തല ഉദ്ഘാടനം നിർവ്വഹിക്കുകയും ചെയ്തു. പരിപാടിയുടെ ഭാഗമായി ഫ്‌ലാഷ് മോബ്, സ്‌കിറ്റ് തുടങ്ങിയവയും അവതരിപ്പിച്ചു. എയ്ഡ്‌സ് ദിനാചരണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് സാമൂഹ്യാരോഗ്യകേന്ദ്രം സൂപ്രണ്ട് ഡോ.കെ.എസ്. ജയന്തി സംസാരിച്ചു. നടത്തറ അശ്വനി നഴ്‌സിങ് കോളേജിലെ വിദ്യാർത്ഥിനികൾ ഫ്‌ലാഷ് മോബ്, എയ്ഡ്‌സ് സന്ദേശങ്ങൾ ഉൾക്കൊള്ളിച്ച സ്‌കിറ്റ് എന്നിവ അവതരിപ്പിച്ചു. ഹെൽത്ത് സൂപ്പർവൈസർ ഗോപിനാഥൻ നന്ദി പറഞ്ഞു. ആരോഗ്യ പ്രവർത്തകർ, ആശാപ്രവർത്തകർ, നഴ്‌സിങ് വിദ്യാർത്ഥികൾ എന്നിവർ ചടങ്ങുകളിൽ പങ്കെടുത്തു.


0 Comments