പട്ടിക്കാട്: പാണഞ്ചേരി ഗ്രാമപഞ്ചായത്ത് ജാഗ്രത സമിതിയിടേയും കുടുംബശ്രീ മോഡൽ ജെൻഡർ റിസോഴ്‌സ് സെന്ററിന്റെയും, ഇളനാട് എമർജൻസി കെയർ സെന്ററിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. പഞ്ചായത്ത് മീറ്റിംഗ് ഹാളിൽ നടന്ന പരിപാടി പ്രസിഡന്റ് പി.പി. രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. ബ്ലഡ് ടെസ്റ്റുകൾ, ബിപി, ഷുഗർ, എസ്പിഒ 2 എന്നീ ടെസ്റ്റുകളും, മരുന്നുകളും ക്യാമ്പിൽ സൗജന്യമായി നൽകി. പഞ്ചായത്ത് വൈസ് പ്രസിഡൻറ് സാവിത്രി സദാനന്ദൻ ക്യാമ്പിൽ അധ്യക്ഷത വഹിച്ചു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഇ.ടി. ജലജൻ, കുടുംബശ്രീ ചെയർപേഴ്‌സൺ ഉഷാ മോഹനൻ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.


0 Comments