പട്ടിക്കാട് ഗവ. ഹയർസെക്കൻഡറി സ്‌കൂളിൽ ഭക്ഷ്യമേള നടത്തി


പട്ടിക്കാട്. കൺസ്യൂമർ ക്ലബിന്റെ നേതൃത്വത്തിൽ പട്ടിക്കാട് ഗവ. ഹയർസെക്കൻഡറി സ്‌കൂളിൽ  ഭക്ഷ്യമേള നടത്തി. കുട്ടികളെ ആരോഗ്യകരമായ ഭക്ഷണ രീതികളെക്കുറിച്ച് അറിവുള്ളവരാക്കുക, നല്ല ഭക്ഷണശീലം വളർത്തിയെടുക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് ഭക്ഷ്യമേള നടത്തുന്നത്. ചെറുധാന്യങ്ങൾ ഉപയോഗിച്ച് കുട്ടികൾ വീടുകളിൽ നിന്നും തയ്യാറാക്കി കൊണ്ടുവന്ന വിവിധ ഭക്ഷ്യവിഭവങ്ങളാണ് മേളയിൽ പ്രദർശിപ്പിച്ചത്. പി.ടി.എ പ്രസിഡന്റ് ജെയ്‌സൻ സാമുവൽ മേള ഉദ്ഘാടനം ചെയ്തു. 16 വർഷമായി സ്‌കൂളിൽ കുട്ടികൾക്ക് ഭക്ഷണം ഒരുക്കിയിരുന്ന മീനാക്ഷിയെ പി.ടി.എ പ്രസിഡന്റ് ആദരിച്ചു. വൈവിധ്യമാർന്ന 7 വിഭവങ്ങൾ തയ്യാറാക്കി ഭക്ഷ്യ മേളയിൽ അവതരിപ്പിച്ച ഏഴാം ക്ലാസ് വിദ്യാർത്ഥി പി.എം. പ്രണവ് കൃഷ്ണനെ ഉപഹാരം നൽകി അനുമോദിച്ചു. പ്രാധാനാധ്യാപിക എ.എം. സീമ, കൺസ്യൂമർ ക്ലബ്ബ് കൺവീനർ എം.കെ. ഗ്രീഷ്മ, അധ്യാപിക കെ.പി. ബിന്ദു, എം.പി.ടി.എ മെമ്പർ അനു എന്നിവർ പ്രസംഗിച്ചു. 2023 ചെറു ധാന്യങ്ങളുടെ വർഷമായി ഐക്യരാഷ്ട്ര സംഘടന ആചരിക്കുകയാണ്. ഇതിനു മുന്നോടിയായി മണിച്ചോളം, റാഗി, തിന എന്നിവ ഉൾപ്പെടെയുള്ള ചെറു ധാന്യങ്ങളുടെ ഉപയോഗവും പ്രാധാന്യവും കുട്ടികളിൽ പ്രചരിപ്പിക്കാനാണ് സ്‌കൂളുകളിൽ ഇത്തരം ഭക്ഷ്യ മേളകൾ സംഘടിപ്പിക്കുന്നത്.


Post a Comment

0 Comments