ആറാംകല്ലിൽ ഓട്ടോറിക്ഷ ഇടിച്ച് വഴിയാത്രക്കാരന് സാരമായ പരിക്ക്


പട്ടിക്കാട്. ദേശീയപാത ആറാംകല്ലിൽ ഓട്ടോറിക്ഷ ഇടിച്ച് ആറാംകല്ല് സ്വദേശി വാസു (56)ന് സാരമായി പരിക്കേറ്റു. ഇന്ന് വൈകീട്ട് ആറരയോടെയാണ് അപകടം ഉണ്ടായത്. ദേശീയപാത കുറുകെ കടക്കുന്നതിനിടയിൽ വാസുവിനെ തൃശൂർ ഭാഗത്ത് നിന്നും വന്ന ഓട്ടോ ഇടിക്കുകയായിരുന്നു. തലയ്ക്ക് പരിക്കേറ്റ ഇദ്ദേഹത്തെ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ വൈകീട്ട് മുടിക്കോട് സെന്ററിലും സമാനമായ നിലയിൽ അപകടം നടന്നിരുന്നു. ദേശീയപാതയിലെ വെളിച്ചക്കുറവ് അപകടങ്ങൾക്ക് കാരണമാകുന്നതായി നാട്ടുകാർ പറഞ്ഞു. അധികൃതർ എത്രയുംവേഗം ഇതിനൊരു പരിഹാരം കാണണമെന്നും അവർ ആവശ്യപ്പെട്ടു.



Post a Comment

0 Comments