തൃശൂർ. ജൽ ജീവൻ മിഷൻ പ്രവർത്തനങ്ങൾക്കായി ജല അതോറിറ്റി തൃശൂർ, ഇരിങ്ങാലക്കുട, നാട്ടിക ഓഫീസുകളിലേക്കായി കലക്ട്രേറ്റുമായി ബന്ധപ്പെട്ട ജോലികൾ നിർവ്വഹിക്കുന്നതിന് വൊളന്റിയർമാരെ നിയമിക്കുന്നു. പ്രതിദിനം 755 രൂപ വേതന നിരക്കിൽ പ്രൊജക്ട് തീരുംവരെയാണ് നിയമനം. സിവിൽ എൻജിനീയറിംഗിൽ എം.ടെക് / എം.ബി.എയും, കമ്പ്യൂട്ടർ പരിജ്ഞാനവുമുള്ള യോഗ്യരായ ഉദ്യോഗാർത്ഥികൾ ഡിസംബർ 14 ന് വൈകുന്നേരം 5 മണിക്ക് മുൻപ് eekwaselect4jjm@gmail.com എന്ന ഇമെയിൽ ഐഡിയിൽ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ അപ്ലോഡ് ചെയ്യണം. നിയമനം ജൽ ജീവൻ മിഷൻ പ്രവർത്തികൾക്കുവേണ്ടിയുള്ളതും താൽക്കാലികവുമാണ്. കേരള വാട്ടർ അതോറിറ്റിയിൽ ജൽ ജീവൻ മിഷൻ വൊളന്റിയറായി നിയമനം ലഭിച്ച് പ്രവർത്തി പരിചയമുള്ളതുമായ ഉദ്യോഗാർത്ഥികൾക്ക് മുൻഗണന നൽകും. ഒഴിവുകളുടെ എണ്ണം എം.ടെക് യോഗ്യതയുള്ളവർ: 9, ഒഴിവുകളുടെ എണ്ണം എം.ബി.എ യോഗ്യതയുള്ളവർ: 3


0 Comments