പട്ടിക്കാട്. മണ്ണുത്തി വടക്കുഞ്ചേരി ദേശീയപാതയിൽ താണിപ്പാടം സെന്ററിൽ നിർത്തിയിട്ടിരുന്ന മിനി ലോറിക്ക് പുറകിൽ ടോറസ് ലോറി ഇടിച്ച് അപകടം. ടോറസ് ലോറിയിൽ ഉണ്ടായിരുന്ന ശ്രീനാഥ് (31), വിഷ്ണു (24), മിനി ലോറിയുടെ ഡ്രൈവർ ഷിഞ്ചു (38) എന്നിവർക്ക് സാരമായി പരിക്കേറ്റിട്ടുണ്ട്. ഇന്ന് രാവിലെ അഞ്ചുമണിയോടെയാണ് അപകടം സംഭവിച്ചത്. പാലക്കാട് ഭാഗത്തേക്കുള്ള പാതയിൽ നിർത്തിയിട്ടിരിക്കുകയായിരുന്ന കൊറിയർ സർവീസിന്റെ മിനിലോറിക്ക് പുറകിൽ ഇതേ പാതയിലൂടെ വന്ന ടോറസ് ലോറി ഇടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തിൽ ടോറസ് ലോറി ദേശീയപാത കുറുകെ കടന്ന് തൃശ്ശൂർ ഭാഗത്തേക്കുള്ള പാതയിൽ ചെന്നാണ് നിന്നത്. മിനി ലോറി പാലക്കാട് ഭാഗത്തേക്കുള്ള പാതയിൽ തന്നെ മറിയുകയും ചെയ്തു. അപകടത്തിൽ 30 മീറ്ററോളം അയൺ ക്രഷ് ബാരിയറുകളും തകർന്നിട്ടുണ്ട്. ഇതേ സമയത്ത് ഇരുഭാഗത്തും മറ്റു വാഹനങ്ങൾ കടന്നു വരാതിരുന്നത് വലിയ അപകടം ഒഴിവാക്കി. പീച്ചി പോലീസും ഹൈവേ പോലീസും ദേശീയപാത റിക്കവറി വാനും സ്ഥലത്തെത്തി ഗതാഗതം നിയന്ത്രിച്ചു. ദേശീയപാതയോരത്തെ അനധികൃത പാർക്കിനെതിരെ നിരവധി പരാതികളാണ് ഉയർന്നു വരാറുള്ളത്. ഇത് വലിയ അപകടങ്ങൾക്കും വഴിയൊരുക്കാറുണ്ട്. പട്ടിക്കാട് മുതൽ കുതിരാൻ വരെയുള്ള ഭാഗങ്ങളിൽ ഇത്തരം അപകടങ്ങൾ നിത്യസംഭവം ആണെങ്കിലും അധികൃതർ വേണ്ട നടപടികൾ എടുക്കുന്നില്ലെന്ന് നാട്ടുകാർ ആരോപിച്ചു.



.jpeg)
0 Comments