കണ്ണാറ വാർഡിലെ അങ്കണവാടിയിൽ ക്രിസ്തുമസ് ആഘോഷം നടത്തി


കണ്ണാറ. പതിനാറാം വാർഡിലെ 65-ാം നമ്പർ അങ്കണവാടിയിൽ ക്രിസ്തുമസ് ആഘോഷം നടത്തി. പരിപാടിയുടെ ഉദ്ഘാടനം പാണഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി. രവീന്ദ്രൻ നിർവഹിച്ചു. വാർഡ് മെമ്പർ രേഷ്മ സജീഷ് അധ്യക്ഷയായിരുന്നു. പഞ്ചായത്ത് അംഗങ്ങളായ സ്വപ്‌ന രാധാകൃഷ്ണൻ, പി.എ. ദീപു, സോമൻ കൊളപ്പാറ, കെ.കെ. സുബ്രഹ്മണ്യൻ, എം. ബാലകൃഷ്ണൻ തുടങ്ങിയവർ പ്രസംഗിച്ചു. അങ്കണവാടി ടീച്ചർ, ആശാവർക്കർ, കുടുംബശ്രീ സിഡിഎസ് അംഗങ്ങൾ, ബാലസംഘം കുട്ടികൾ തുടങ്ങിയവർ പങ്കെടുത്തു. ആഘോഷ പരിപാടികളുടെ ഭാഗമായി ക്രിസ്തുമസ് കരോൾ സംഘടിപ്പിച്ചു. പ്രദേശത്തെ ചില വീടുകളിൽ സന്ദർശനം നടത്തി.



Post a Comment

0 Comments