പട്ടിക്കാട്. ദേശീയപാത വാണിയംപാറയിൽ ബൈക്ക് ഡിവൈഡറിൽ ഇടിച്ചുണ്ടായ അപകടത്തിൽ കഞ്ചിക്കോട് സ്വദേശി ബാലന് ഗുരുതരമായി പരിക്കേറ്റു. ഇയാളെ തൃശ്ശൂർ എലൈറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് ഉച്ചയ്ക്കാണ് അപകടം നടന്നത്. പാലക്കാട് ഭാഗത്തേക്കുള്ള പാതയിൽ വച്ച് നിയന്ത്രണം വിട്ട ബൈക്ക് ഡിവൈഡറിൽ ഇടിച്ചു മറിയുകയായിരുന്നു എന്ന് ദൃക്സാക്ഷികൾ പറഞ്ഞു.

.jpeg)
0 Comments