പട്ടിക്കാട്. കേരള സ്‌റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് യൂണിയൻ ഒല്ലൂക്കര ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ പാണഞ്ചേരി പഞ്ചായത്ത് ഓഫീസിനു മുൻപിൽ ധർണ്ണ സംഘടിപ്പിച്ചു. യൂണിയൻ സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന സമരപരിപാടികളുടെ ഭാഗമായാണ് പ്രകടനവും ധർണ്ണയും സംഘടിപ്പിച്ചത്. ധർണ്ണ കെ.എസ്.എസ്.പി.യു ജില്ല സെക്രട്ടറി കെ. ചന്ദ്രമോഹനൻ ഉദ്ഘാടനം ചെയ്തു. യൂണിയൻ ബ്ലോക്ക് പ്രസിഡന്റ് ഇ.കുഞ്ഞുണ്ണി മേനോൻ സമരത്തിൽ അധ്യക്ഷത വഹിച്ചു. പെൻഷൻ പരിഷ്‌ക്കരണ കുടിശ്ശികയും, ക്ഷാമാശ്വാസ കുടിശ്ശികയും ഒറ്റത്തവണയായി നൽകുക. 1-1-2021 മുതൽ 4 ഗഡു ക്ഷാമാശ്വാസം അനുവദിക്കുക. മെഡിസെപ്പ് ചികിത്സാപദ്ധതിയിലെ ന്യൂനതകൾ പരിഹരിക്കുക, 2024 ജൂലൈ 1 മുതൽ പ്രാബല്യത്തിൽ പെൻഷൻ പരിഷ്‌ക്കരിക്കുന്നതിനുള്ള പ്രാരംഭനടപടികൾ സ്വീകരിക്കുക. പ്രായമേറിയ പെൻഷൻകാർക്ക് വർദ്ധിത പെൻഷൻ അനുവദിക്കുക. ഒരു മാസത്തെ പെൻഷൻ ഉത്സവബത്തയായി അനുവദിക്കുക. 20 വർഷ സർവ്വീസിന് പൂർണ്ണപെൻഷൻ അനുവദിക്കുക. എക്‌സ് ഗേഷ്യം പെൻഷൻകാർക്ക് മറ്റു പെൻഷൻകാർക്ക് ലഭിക്കുന്ന ആനുകൂല്യങ്ങൾ അനുവദിക്കുക. പങ്കാളിത്ത പെൻഷൻ ഉപേക്ഷിക്കുക, സ്റ്റാറ്റിയൂട്ടറി പെൻഷൻ നിലനിർത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ടാണ് സമരപരിപാടികൾ സംഘടിപ്പിച്ചിട്ടുള്ളത്. യൂണിയൻ നേതാക്കളായ സി.സി രാമകൃഷ്ണൻ, രവീന്ദ്രൻ പനയത്ത്, കെ.കെ. ജോൺ, എൻ.കെ. സഹദേവൻ, എം.കെ. രാമചന്ദ്രൻ, എം.ജി. പത്മാവതി ടീച്ചർ, പി.എം. രമേഷ് ചന്ദ്രൻ തുടങ്ങിയവർ ധർണ്ണക്ക് നേതൃത്വം നൽകി.


0 Comments