മയിലാട്ടുംപാറയിൽ കാട്ടാനക്കൂട്ടം ഇറങ്ങി കൃഷി നശിപ്പിച്ചു


പട്ടിക്കാട്: മയിലാട്ടുംപാറ പൂളച്ചോടിൽ കോച്ചേരി ജോണിയുടെ കൃഷിയിടത്തിൽ കാട്ടാനക്കൂട്ടം ഇറങ്ങി കൃഷി നശിപ്പിച്ചു. വ്യാഴാഴ്ച രാത്രി 12 മണിയോടെയാണ് കാട്ടാനക്കൂട്ടം എത്തിയത്. 150 ഓളം വാഴകളും 8 തെങ്ങുകളും പൂർണ്ണമായി നശിപ്പിച്ചിട്ടുണ്ട്. ശ്ബദം കേട്ട് സ്ഥലത്തെത്തിയ വനം വകുപ്പ് ഉദ്യോഗസ്ഥരും, വാച്ചർമാരും ചേർന്ന് കാട്ടാന കൂട്ടത്തെ ഓടിക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. തുടർന്ന് പടക്കം പൊട്ടിച്ചാണ് അവയെ കാട്ടിൽ കയറ്റിയത്. മയിലാട്ടുംപാറ, പൂളച്ചോട് പ്രദേശങ്ങളിൽ കാട്ടാന ശല്യം രൂക്ഷമാവുകയാണ്. പ്രദേശത്തെ വൈദ്യുതി വേലി പ്രവർത്തിക്കുന്നുണ്ടെങ്കിലും ഉണങ്ങിയ മരച്ചില്ലകൾ ചാരി വെച്ച് ഫെൻസിംഗ് തകർത്തതിനുശേഷമാണ് ആനക്കൂട്ടം കൃഷിയിടത്തിലേക്ക് കയറുന്നത്. മലയണ്ണാൻ, കുരങ്ങ് തുടങ്ങിയവയുടെ ശല്യവും പ്രദേശത്തുള്ളതായി കർഷകർ പറയുന്നു.



Post a Comment

0 Comments