സ്വർണ്ണ മെഡൽ ജേതാവ് അശ്വതി മനോജിനെ സിപിഐ അനുമോദിച്ചു


വഴുക്കുംപാറ. സംസ്ഥാന സ്‌കൂൾ കായികമേളയിൽ അത്‌ലറ്റിക്‌സിൽ മൂന്ന് സ്വർണ്ണ മെഡൽ നേടിയ അശ്വതി മനോജിനെ സിപിഐ പാണഞ്ചേരി ലോക്കൽ കമ്മിറ്റി അനുമോദിച്ചു. കായികരംഗത്ത് അശ്വതിയുടെ സുവർണ്ണ നേട്ടം പാണഞ്ചേരിയുടെ യശസ്സ് ഉയർത്തിയിരിക്കുകയാണെന്ന് ലോക്കൽ കമ്മറ്റി സെക്രട്ടറി സനിൽ വാണിയമ്പാറ പറഞ്ഞു. അസി. സെക്രട്ടറി ജിനേഷ് പീച്ചി, ലോക്കൽ കമ്മിറ്റി മെമ്പർ കെ.വി. ലളിത, ബ്ലോക്ക് മെമ്പർ രമ്യ രാജേഷ് തുടങ്ങിയവർ ചേർന്നാണ് അശ്വതിയുടെ വീട്ടിൽ എത്തി ആദരവ് നൽകിയത്.



Post a Comment

0 Comments