പട്ടിക്കാട്. പാണഞ്ചേരി സ്വദേശിയും വെള്ളാനിക്കര സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിലെ ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടറുമായിരുന്ന റെജി വി. മാത്യുവിന് വ്യാപാരി വ്യവസായി സമിതി പട്ടിക്കാട് യൂണിറ്റിന്റെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി. കിഴക്കുംപാട്ടുകര സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിലേക്കാണ് അദ്ദേഹത്തിന് സ്ഥലം മാറ്റം ലഭിച്ചിട്ടുള്ളത്. സമിതിയുടെ ഓഫീസിൽ നടന്ന പരിപാടിയിൽ പ്രസിഡന്റ് പി.പി. സണ്ണി അധ്യക്ഷനായി. സെക്രട്ടറി ബാബുകൊള്ളന്നൂർ, ഏരിയ സെക്രട്ടറി രാജേന്ദ്രൻ മുല്ലപ്പിള്ളി, ട്രഷറർ എ. കൃഷ്ണൻകുട്ടി എന്നിവർ ചേർന്ന് റെജിയെ പൊന്നാടയണിയിക്കുകയും ഉപഹാരം സമ്മാനിക്കുകയും ചെയ്തു. തികഞ്ഞ ആത്മാർത്ഥതയോടെയും കർക്കശമായ നിലപാടുകളിലൂടെയും കൃത്യനിർവഹണം നടത്തിയ റെജി വി. മാത്യു പാണഞ്ചേരിയുടെ ആരോഗ്യ മേഖലയിൽ നടത്തിയ പ്രവർത്തനങ്ങൾ മാതൃകാപരമായിരുന്നു എന്ന് ബാബു കൊള്ളന്നൂർ പറഞ്ഞു.


0 Comments