സ്റ്റേഡിയത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ മന്ത്രി കെ. രാജൻ ഉദ്ഘാടനം ചെയ്തു


പട്ടിക്കാട്. മൂന്ന് കോടി രൂപ ചെലവിൽ പട്ടിക്കാട് ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ  നിർമ്മിക്കുന്ന ആധുനിക ഫ്ലഡ് ലൈറ്റ് സ്റ്റേഡിയത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ മന്ത്രി കെ രാജൻ ഉദ്ഘാടനം ചെയ്തു. സ്റ്റേഡിയത്തിലെ ഇലവൻസ് മഡ് ഫുട്ബോൾ കോർട്ട്, ഓപ്പൺ ജിം, ഓഫീസ് ബിൽഡിംഗ്, ടോയ്ലറ്റ് ആന്റ് ചെയിഞ്ചിംഗ് റൂം മറ്റ് അനുബന്ധ സിവിൽ ഇലക്ട്രിക്കൽ എന്നീ പണികളാണ് ഇപ്പോൾ ആരംഭിക്കുന്നത്. സ്കൂളിൽ വെച്ച് നടന്ന പരിപാടിയിൽ  പാണഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് പി.പി. രവീന്ദ്രൻ അധ്യക്ഷനായി. സ്പോർട്സ് കൗൺസിൽ ഫൗണ്ടേഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ അബ്ദുൾ ജാഫർ ഷാജഹാൻ പദ്ധതി വിശദീകരണം നടത്തി. കായിക യുവജനക്ഷേമകാര്യ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ സി.എസ്. രമേഷ്, ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് കെ.ആർ. സാംബശിവൻ,  പഞ്ചായത്ത് വൈസ് പ്രസിഡന്റ് സാവിത്രി സദാനന്ദൻ, പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷരായ സുബൈദ അബൂബക്കർ, കെ.വി. അനിത, ഇ.ടി. ജലജൻ, ബ്ലോക്ക് പഞ്ചായത്തംഗം രമ്യ രാജേഷ്, വാർഡ് മെമ്പർ ആനി ജോയ്, സ്കൂൾ പ്രിൻസിപ്പൽ എസ്.എസ്. സിന്ധുഷ, പി.ടി.എ പ്രസിഡന്റ് ജെയ്സൻ സാമുവൽ, എസ്.എസ്.ജി കൺവീനർ പി.വി. സുദേവൻ, എസ്.എം.സി ചെയർമാൻ സി.സി. രാജു, എം.പി.ടി.എ പ്രസിഡന്റ് കെ.എസ് സുനിത, ഹെഡ്മിസ്ട്രസ് എം.എം. സീമ തുടങ്ങിയവർ പ്രസംഗിച്ചു.



Post a Comment

0 Comments