പീച്ചി ഗവ. എൽപി സ്‌കൂളിൽ ഭക്ഷ്യമേള സംഘടിപ്പിച്ചു


പീച്ചി. ആഗോള മില്ലറ്റ് വർഷാചരണത്തിന്റെ ഭാഗമായി പീച്ചി ഗവ. എൽപി സ്‌കൂളിൽ  ചെറുധാന്യങ്ങളുടെ ഭക്ഷ്യവിഭവ മേളയും പ്രദർശനവും സംഘടിപ്പിച്ചു. പഞ്ചായത്തംഗം ബാബു തോമസ് ഭക്ഷ്യ മേളയുടെ ഉദ്ഘാടനം നിർവഹിച്ചു. സ്‌കൂൾ പ്രധാനാധ്യാപിക ടെസി ബാബു മുഖ്യപ്രഭാഷണം നടത്തി. പിടിഎ വൈസ് പ്രസിഡൻറ് രഞ്ജിത ശരത് അധ്യക്ഷത വഹിച്ചു. മാതൃ സംഘം പ്രസിഡന്റ് റൂബി ഷാജി എന്നിവർ പരിപാടിയിൽ പങ്കെടുത്ത് സംസാരിച്ചു.



Post a Comment

0 Comments