ചിറക്കാക്കോട്. സെ. മേരിസ് പള്ളിയിൽ ലോകരക്ഷകനായ ഉണ്ണിയേശുവിന്റെ തിരുപ്പറവി ആഘോഷിച്ചു. ശനിയാഴ്ച രാത്രി 11:30ന് ആരംഭിച്ച തിരുക്കർമ്മങ്ങൾക്ക് വികാരി ഫാ. സിറിയക് ചാലിശ്ശേരി കാർമികത്വം വഹിച്ചു. പള്ളിയങ്കണത്തിൽ പ്രത്യേകം തയ്യാറാക്കിയ അഗ്നികുണ്ഡത്തിൽ തീയുഴൽച്ച ശുശ്രൂഷയും പള്ളിക്ക് ചുറ്റും പ്രദക്ഷിണവും നടത്തി. തുടർന്ന് അൾത്താരയ്ക്ക് സമീപം പ്രത്യേകം തയ്യാറാക്കിയ പുൽക്കൂട്ടിൽ ഉണ്ണിയേശുവിനെ പ്രതിഷ്ഠിച്ചു. മതബോധന അധ്യാപകർ, വിദ്യാർത്ഥികൾ, എന്നിവർ അവതരിപ്പിച്ച വിവിധ പരിപാടികളും സ്നേഹവിരുന്നും ഉണ്ടായിരുന്നു. കൈക്കാരന്മാരായ രാജൻ ജോസഫ്, റെജി മാത്തള, അനൂപ് തുളുമ്പൻമാക്കൽ, എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.


0 Comments