പട്ടിക്കാട്. കണ്ണാറ പയ്യനത്ത് നിന്നും എക്സൈസ് വകുപ്പിന്റെ നേതൃത്വത്തിൽ വാഷ് പിടികൂടി. പയ്യനം സെൻ്ററിലെ ആളൊഴിഞ്ഞ വീട്ടിൽ നിന്നാണ് വാഷ് പിടികൂടിയത്. രഹസ്യവിവരം കിട്ടിയതിനെ തുടർന്ന് ഇന്നലെ വൈകിട്ട് 7 മണിയോടെയാണ് എക്സൈസ് സംഘം സ്ഥലത്ത് എത്തിയത്.
വലിയ ബാരലിലും കലത്തിലുമായി സൂക്ഷിച്ചിരുന്ന 150 ലിറ്ററോളം വരുന്ന വാഷാണ് എക്സൈസ് സംഘം പിടികൂടിയത്. എക്സൈസ് സംഘം എത്തുമ്പോൾ സ്ഥലത്തുണ്ടായിരുന്ന പ്രതി വിശദമായ പരിശോധനയ്ക്കിടെ ഓടിരക്ഷപ്പെടുകയായിരുന്നു എന്ന് നാട്ടുകാർ പറഞ്ഞു. എന്നാൽ പ്രതികളെ പിടികൂടുന്നതിന് നാട്ടുകാർ തടസ്സം നിന്നതായും പറയപ്പെടുന്നുണ്ട്. പുതുവത്സരാഘോഷം മുന്നിൽക്കണ്ട് അനധികൃത മദ്യ വിൽപന നടത്തുന്ന സംഘം പഞ്ചായത്തിൽ സജീവമാകുന്നതായും സൂചനയുണ്ട്.

.jpeg)
0 Comments